ശക്തമായ മഴ: മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർപത്തനംതിട്ട ജില്ലയില്‍ ഇന്ന് (15-05-24) മുതല്‍ മെയ് 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ നിര്‍ദേശം പുറത്തിറക്കി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കരുതലോടെയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. അടുത്ത് അഞ്ച് ദിവസം സംസ്ഥാനത്ത് ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Heavy Rain: Water levels may rise in Maniyar and Kakkattar; Collector of Pathanamthitta with warning